News - 2025

സാത്താനിക് ടെമ്പിളിലെ അംഗങ്ങളിൽ അധികവും സ്വവര്‍ഗ്ഗാനുരാഗികള്‍

സ്വന്തം ലേഖകന്‍ 30-08-2019 - Friday

ന്യൂയോര്‍ക്ക്: പൈശാചിക സാത്താന്‍ സംഘടനയായ സാത്താനിക് ടെമ്പിളിലെ അംഗങ്ങളിൽ അന്‍പതു ശതമാനത്തിൽ അധികവും സ്വവര്‍ഗ്ഗാനുരാഗ ആഭിമുഖ്യമുള്ള എല്‍‌ജി‌ബി‌ടി വിഭാഗക്കാരാണെന്ന് വെളിപ്പെടുത്തല്‍. ആറ്റിട്യൂട് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സാത്താനിക് ടെമ്പിളിന്റെ സഹ സ്ഥാപകൻ ലൂസിയൻ ഗ്രീവ്സ് തന്നെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. കത്തോലിക്ക സഭ അടക്കമുള്ള ക്രിസ്തീയ സഭകൾ സ്വവര്‍ഗ്ഗാനുരാഗ ചിന്താഗതികളിൽ അടിപ്പെട്ട് കഴിയുന്നവരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ സാത്താനിക് ടെമ്പിൾ അവരുടെ ആശയങ്ങൾക്കു കൂടുതല്‍ പ്രോത്സാഹനം നൽകുന്നതാണ് ഗ്രൂപ്പിലെ അംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണമായി വിലയിരുത്തുന്നത്.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

സാത്താനിക ടെമ്പിളിൽ അംഗങ്ങളാകുന്നവർ എൽ.ജി.ബി.റ്റി വിരുദ്ധ ചിന്താഗതിക്കാരായ ക്രൈസ്തവരെ അവരുടെ വിശ്വാസങ്ങളുടെ പേരിൽ അപമാനിക്കണമെന്ന നിയമം ഉണ്ടെന്നും വെളിപ്പെടുത്തലുണ്ട്. പ്രസ്തുത ചിന്താഗതികൾ സമൂഹത്തിനും, വ്യക്തികൾക്കും ഒരേപോലെ പ്രശ്നം സൃഷ്ടിക്കുന്നവയാണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്നും, എൽജിബിടി ചിന്താഗതികൾ വെറും പൊള്ളയാണെന്നുമുളള കാലാകാലങ്ങളായുള്ള കത്തോലിക്കാസഭയുടെ പഠനം ആവർത്തിച്ച് വ്യക്തമാക്കിയ പുതിയ വത്തിക്കാൻ രേഖ അടുത്തിടെയാണ് വത്തിക്കാന്റെ കത്തോലിക്ക വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘം പുറത്തുവിട്ടത്.

More Archives >>

Page 1 of 485