Arts - 2019

‘ഈശോയുടെ മുൾക്കിരീടം’ പാരീസിൽ പുനഃപ്രതിഷ്ഠിച്ചു

സ്വന്തം ലേഖകന്‍ 07-09-2019 - Saturday

പാരീസ്: ചരിത്ര പ്രസിദ്ധമായ നോട്ര ഡാം കത്തീഡ്രലിലെ അഗ്നിബാധയിലെ നിന്ന് സുരക്ഷിതമായി സംരക്ഷിച്ച അമൂല്യ തിരുശേഷിപ്പ് ‘ഈശോയുടെ മുൾക്കിരീടം’ പാരീസിൽ പുനഃപ്രതിഷ്ഠിച്ചു. പൊതുജനങ്ങൾക്ക് കാണുവാനും പ്രാർത്ഥിക്കുവാനുമായി സെന്റ് ജെർമെയ്ൻ എൽ ആക്സറോയിസ് ദേവാലയത്തില്‍ വെള്ളിയാഴ്ചയാണ് വണക്കത്തിനായി തിരുശേഷിപ്പ് സ്ഥാപിച്ചത്. കുരിശുമരണ സമയത്ത് ക്രിസ്തുവിനെ ധരിപ്പിച്ചതെന്ന കരുതുന്ന മുൾക്കിരീടം ‘ക്രൗൺ ഓഫ് തോൺസ്’ ആയിരുന്നു കത്തീഡ്രലിലെ മുഖ്യ ആകർഷണം. ദു:ഖവെള്ളിയാഴ്ച മാത്രം പുറത്തെടുത്ത് ആരാധാന നടത്തിയിരുന്ന ഈ തിരുശേഷിപ്പ് പ്രത്യേക കവചത്തിലാണ് സൂക്ഷിച്ചിരുന്നത്.

ഈശോയുടെ ശിരസിൽ വച്ചിരുന്ന മുൾക്കിരീടം, പതിമൂന്നാം നൂറ്റാണ്ടിൽ ലൂയി ഒമ്പതാമൻ രാജാവാണ് പാരീസിലേയ്ക്ക് കൊണ്ടുവന്നത്. നെപ്പോളിയൻ ചക്രവർത്തിയാണ് അമൂല്യമായ ഈ തിരുശേഷിപ്പ് പിന്നീട് സ്വർണകവചത്തിലാക്കി സംരക്ഷിക്കാൻ തീരുമാനിച്ചത്. നോട്ര ഡാം കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന ഈ അമൂല്യ തിരുശേഷിപ്പ് ഏപ്രിൽ മാസത്തെ തീപിടിത്തത്തിൽ നശിക്കാതെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരിന്നു.തുടര്‍ന്നു നാളിതുവരെ തിരുശേഷിപ്പ് ലൂവ്രെ മ്യൂസിയത്തിലായിരിന്നു സൂക്ഷിച്ചിരിന്നത്.


Related Articles »