India - 2025

സന്യസ്തരുടെയും അല്‍മായരുടെയും സംഗമം ഇന്ന് തൃശൂരില്‍

21-09-2019 - Saturday

തൃശൂര്‍: സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ സംഘടിതമായി സഭാ സംവിധാനത്തെയും സമര്‍പ്പിതരെയും നിരന്തരമായി ആക്ഷേപിക്കുന്ന തെറ്റായ മാധ്യമ പ്രവണതയ്‌ക്കെതിരേ ഇന്നു തൃശൂരില്‍ സന്യസ്തരുടെയും അല്‍മായരുടെയും സംഗമവും പ്രതിഷേധ പ്രകടനവും. ഉച്ചകഴിഞ്ഞു രണ്ടിനു കിഴക്കേക്കോട്ടയിലെ ഫാമിലി അപ്പോസ്തലേറ്റ് സെന്ററിലാണ് സംഗമം. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം അധ്യക്ഷനാകും.

മാനന്തവാടി രൂപത പിആര്‍ഒ ഫാ. നോബിള്‍ പാറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നു കിഴക്കേക്കോട്ടയിലേക്കു പ്രതിഷേധ പ്രകടനം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, സിആര്‍ഐ പ്രസിഡന്റ് സിസ്റ്റര്‍ റോസ് അനിത എഫ്‌സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, കുടുംബക്കൂട്ടായ്മ ഏകോപന സമിതി സെക്രട്ടറി എ.എ. ആന്റണി, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്‍.പി. ജാക്‌സന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കഴിഞ്ഞ ഞായറാഴ്ച മാനന്തവാടി ദ്വാരകയില്‍ നടന്ന സന്യസ്ത അല്‍മായ സംഗമം വന്‍വിജയമായിരിന്നു.


Related Articles »