News - 2025
'അഡ് ലിമിന' സന്ദര്‍ശനത്തിനായി മലങ്കര മെത്രാന്മാര്‍ റോമില്‍
22-09-2019 - Sunday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പമുളള അഞ്ചു വര്‍ഷത്തിലൊരിക്കലെ 'അഡ് ലിമിന' സന്ദര്‍ശനത്തിനായി മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ റോമിലെത്തി. 22 മുതല്‍ 28 വരെ സന്ദര്‍ശനം നടക്കും. സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിലുള്ള സംഘമാണ് റോമിലെത്തിയിരിക്കുന്നത്.
നാളെ രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്മാരെ ഒരുമിച്ചു കാണും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ തിരുസംഘങ്ങള്‍ സന്ദര്‍ശിച്ചു സഭയുടെയും വിവിധ ഭദ്രാസനങ്ങളുടെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് മാര്‍പാപ്പ തിരുസംഘം പ്രതിനിധികളോടൊപ്പം മെത്രാന്മാരെ കാണും. സന്ദര്‍ശനം 28നു സമാപിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ചു മെത്രാന്മാര്‍ വിവിധ ബസിലിക്കകള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും. കേരളത്തിലെ ലത്തീന്‍ മെത്രാന്‍മാരുടെ 'അഡ് ലിമിന' സന്ദര്‍ശനം ഈ ആഴ്ചയാണ് പൂര്‍ത്തിയായത്.
![](/images/close.png)