News - 2024

ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: പുതിയ കമ്മീഷനെ നിയമിച്ച് പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ 24-09-2019 - Tuesday

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷണത്തിനായി അഞ്ചംഗ കമ്മീഷന്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിര്‍ദ്ദേശം. നേരത്തെ അക്രമത്തിന് മുന്നറിയിപ്പ് ലഭിച്ചിട്ടും നിസംഗത പുലര്‍ത്തിയ പോലീസിന് ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നിരിന്നു. മൂന്നു മാസത്തികം ഇടക്കാല റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നാണ് കമ്മീഷനോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയിലെയും കോര്‍ട്ട് ഓഫ് അപ്പീലിലെയും ജഡ്ജിമാരും റിട്ടയേര്‍ഡ് സിവില്‍ ഉദ്യോഗസ്ഥനും കമ്മീഷനില്‍ അംഗങ്ങളാണ്.

കഴിഞ്ഞ ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ രണ്ടു കത്തോലിക്കാ ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. അക്രമത്തില്‍ 258 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. നൂറോളം പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Related Articles »