News - 2024

കുടിയേറ്റക്കാര്‍ക്കൊപ്പം മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും

സ്വന്തം ലേഖകന്‍ 26-09-2019 - Thursday

വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരുടെ ആഗോള ദിനമായ സെപ്റ്റംബര്‍ 29 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമൊപ്പം വിശുദ്ധ ബലിയര്‍പ്പണം നടത്തും. വചനപാരായണം, സങ്കീര്‍ത്തനാലാപനം, വിശ്വാസികളുടെ പ്രാര്‍ത്ഥന, കാഴ്ചവയ്പ് എന്നിങ്ങനെ ദിവ്യബലിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് കുടിയേറ്റക്കാരുടെ പ്രതിനിധികള്‍ പങ്കെടുക്കും. പാത്രിയാര്‍ക്കീസുമാര്‍, കര്‍ദ്ദിനാളന്മാര്‍, വൈദികര്‍ എന്നിവരും, കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നിരവധി പേര്‍ പാപ്പായുടെ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരിക്കും.

വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കുടിയേറ്റക്കാര്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ ഉത്തരവാദിത്വം ഫ്രാന്‍സിസ് പാപ്പ നേരിട്ടാണ് നിര്‍വ്വഹിക്കുന്നത്. 2015-ലാണ് ഈ ഉത്തരവാദിത്വം ഫ്രാന്‍സിസ് പാപ്പ ഏറ്റെടുക്കുന്നത്. അന്നു മുതല്‍ ഓരോ വര്‍ഷവും കുടിയേറ്റക്കാര്‍ക്കായി മാര്‍പാപ്പ പ്രത്യേക ബലിയര്‍പ്പണം നടത്താറുണ്ട്.


Related Articles »