Life In Christ - 2025

ദൈവവചന ഞായര്‍ ആചരണത്തിന് ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

01-10-2019 - Tuesday

വത്തിക്കാന്‍ സിറ്റി: ലത്തീന്‍ ആരാധന ക്രമപ്രകാരമുള്ള ആണ്ടുവട്ടത്തിലെ മൂന്നാം ഞായര്‍ ദൈവവചന ഞായറായി ആചരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. 'അപ്പെര്യൂത് ഇല്ലിസ്' എന്ന പേരില്‍ ഇന്നലെ പുറപ്പെടുവിച്ച മോട്ടു പ്രോപിയൊ അഥവാ സ്വയാധികാര പ്രബോധനത്തിലാണ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്. ബൈബിള്‍ പഠനത്തിനും വിചിന്തനത്തിനുമായി വര്‍ഷത്തിലെ ഒരു പ്രത്യേക ദിവസം എന്ന രീതിയില്‍ മാത്രം ഇതിനെ കാണരുതെന്നും വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ട പ്രക്രിയയാണിതെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവും സ്‌നേഹവും െ്രെകസ്തവ ജീവിതത്തിന് അത്യാവശ്യമാണ്. ദൈവവചനവുമായി അടുത്തബന്ധം പുലര്‍ത്താത്ത പക്ഷം നമ്മുടെ ഹൃദയം തണുത്തുപോകും. ഉത്ഥിതനായ കര്‍ത്താവുമായും വിശ്വാസികളുടെ സമൂഹവുമായും തിരുലിഖിതവുമായുള്ള ബന്ധം ക്രൈസ്തവ അസ്തിത്വത്തിന്റെ സത്തയാണ്. തിരുലിഖിതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞത തന്നെയാണെന്നും പാപ്പ പറഞ്ഞു.


Related Articles »