India - 2025
രാമപുരം പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ നാളെ ആരംഭിക്കും
സ്വന്തം ലേഖകന്‍ 06-10-2019 - Sunday
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ നാളെ ആരംഭിച്ച് 16ന് സമാപിക്കും. നാളെ മുതല്‍ 11 വരെ ദിവസങ്ങളില്‍ രാവിലെ ഒന്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. ഇന്ന് കടനാട് പള്ളിയില്‍നിന്നു കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു പദയാത്ര നടക്കും. നാളെ രാവിലെ ഒന്പതിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം തീര്‍ഥാടനം. എസ്എംവൈഎം രാമപുരം മേഖല, ലൂര്‍ദ് മൗണ്ട് സെന്റ് ആന്റണീസ് പള്ളി, ശാന്തിഗിരി സെന്റ് ജോസഫ് പള്ളികള്‍ നേതൃത്വം നല്‍കും. തുടര്‍ന്നു ജപമാല പ്രദക്ഷിണം, നാലിനു വിശുദ്ധ കുര്‍ബാന. എട്ടിനു രാവിലെ ഒന്പതിനു വിശുദ്ധ കുര്‍ബാന, സന്ദേശം. 10.30ന് തീര്‍ഥാടനം മാതൃവേദി, പിതൃവേദി പാലാ രൂപത. മൂന്നിനു രാമപുരം ഇടവകയിലെ കുടുംബക്കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ പ്രേഷിതറാലി. ഒന്‍പതിനു രാവിലെ ഒന്പതിനു വിശുദ്ധ കുര്‍ബാന, നാലിന് വിശുദ്ധ കുര്‍ബാന പാലാ രൂപതയിലെ നവവൈദികര്‍ കാര്‍മികത്വം വഹിക്കും. പത്തിനു രാവിലെ ഒന്പതിന് വിശുദ്ധ കുര്‍ബാന, 11നു രാവിലെ പത്തിന് കരിസ്മാറ്റിക് പ്രേഷിതസംഗമം (രാമപുരം സബ് സോണ്‍).
12ന് രാവിലെ 10.30 ന് സമര്‍പ്പിതരുടെ തീര്‍ഥാടനം. മൂന്നിനു ഡിസിഎംഎസ് രാമപുരം യൂണിറ്റ്, കോതമംഗലം രൂപത ഡിസിഎംഎസ് എന്നിവയുടെ നേതൃത്വത്തില്‍ തീര്‍ഥാടനം. നാലിനു കൊടിയേറ്റ് വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. 13ന് 1.30 തീര്‍ഥാടനം, 14ന് 2.30ന് കര്‍ഷകദിനാചരണം, കര്‍ഷക സമ്മേളനം, കൃഷിയിടങ്ങള്‍ക്കായി വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോട് മധ്യസ്ഥ പ്രാര്‍ത്ഥന, കാഴ്ചസമര്‍പ്പണം (എകെസിസി, കര്‍ഷകദളം, ഇന്‍ഫാം, പിതൃവേദി, ഡിസിഎംഎസ് സംഘടനകളുടെ നേതൃത്വത്തില്‍). 15നു വൈകുന്നേരം ആറിനു തീര്‍ഥാടനം പാലാ സെന്റ് തോമസ് കത്തീഡ്രല്‍. 6.15ന് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിവസമായ 16ന് രാവിലെ 5.15 ന് വിശുദ്ധ കുര്‍ബാന, ഒന്പതിന് നേര്‍ച്ച വെഞ്ചരിപ്പ്. 11ന് പാലാ രൂപത ഡിസിഎംഎസ് തീര്‍ത്ഥാടകര്‍ക്കു സ്വീകരണം. 12 നു പ്രദക്ഷിണം. 4.30 നു വിശുദ്ധ കുര്‍ബാന.