India - 2025
സമുദായ ഭദ്രത തകര്‍ക്കുന്ന ശക്തികളെ തിരിച്ചറിയണം: ജാഗ്രതാസമിതി
09-10-2019 - Wednesday
ചങ്ങനാശേരി: സഭയുടെയും സമുദായത്തിന്റെയും നിലനില്‍പ്പും ഭദ്രതയും ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകളും പ്രതികരണങ്ങളും വിശ്വാസികള്‍ നടത്തണമെന്ന് അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാ സമിതി. പി.ആര്‍.ഒ. അഡ്വ. ജോജി ചിറയിലിന്റെ അദ്ധ്യക്ഷതില്‍ കൂടിയ വിചിന്തനവേദിയുടെ ഉദ്ഘാടനവും കേരള ക്രൈസ്തവര്‍ അവസ്ഥയും അവകാശങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനവും അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത് നിര്‍വ്വഹിച്ചു.
സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികള്‍, ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം എന്നീ വിഷയങ്ങളില്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍, ഫാ. ജെയിംസ് കൊക്കാവയലില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡോ. ഡൊമിനിക്ക് ജോസഫ്, ജോസ് മാത്യു ആനിത്തോട്ടം, ജോബി പ്രാക്കുഴി, ടോം അറയ്ക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് അഡ്വ. പി.പി. ജോസഫ്, കെ.വി. സെബാസ്റ്റ്യന്‍, വര്‍ഗ്ഗീസ് ആന്റണി, ആന്റണി തോമസ് മലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
