News - 2025
ചടങ്ങുകള്‍ ആരംഭിച്ചു: നിറഞ്ഞു കവിഞ്ഞ് വത്തിക്കാന്‍ ചത്വരം
സ്വന്തം ലേഖകന്‍ 13-10-2019 - Sunday
വത്തിക്കാന്‍ സിറ്റി: തൃശൂരില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ അടക്കം അഞ്ചു വിശുദ്ധരെ പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്ക് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ആരംഭം. പതിനായിരകണക്കിന് വിശ്വാസികളാണ് വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. തിരുക്കുടുംബ സന്യാസിനീ സമൂഹ സ്ഥാപക മറിയം ത്രേസ്യയെ കൂടാതെ, കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് സഭാ സ്ഥാപകന്‍ ജുസപ്പീന വനീനി, മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് മദര്‍ ഓഫ് ഗോഡ് സന്യാസിനീ സമൂഹ സ്ഥാപക ദുള്‍ച്ചെ ലോപ്പസ് പോന്റസ്, ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭാംഗമായ മര്‍ഗരീത്ത ബേയ്‌സ് എന്നിവരെ ഏതാനും നിമിഷങ്ങള്‍ക്കുളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.
ഔദ്യോഗിക വേദിയില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് ജനറാള്‍ സെലിയ ആന്‍ഡ്രിഗത്തി ക്രെമോണ, വിശുദ്ധരുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റു മൂന്നു പേര്‍, വിശുദ്ധപദവി പ്രഖ്യാപന തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ജിയോവാനി ആഞ്ചലോ ബേച്ചു എന്നിവരും നിലകൊള്ളുന്നുണ്ട്.
![](/images/close.png)