India - 2025
കുഞ്ഞച്ചന്റെ തിരുനാള്‍ നാളെ
15-10-2019 - Tuesday
പാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ നാളെ കൊണ്ടാടും. രാവിലെ ഒന്‍പതിനു നേര്‍ച്ചഭക്ഷണം വെഞ്ചരിക്കും. പള്ളി മൈതാനത്തു പ്രത്യേകം തയാറാക്കിയ പന്തലിലെ കൗണ്ടറുകളില്‍ വൈകുന്നേരം വരെ നേര്‍ച്ചഭക്ഷണം വിതരണം ചെയ്യും. നാളെ രാവിലെ 5.30നു വിശുദ്ധ കുര്‍ബാന, സന്ദേശം. 6.30ന് മാര്‍ ജോസഫ് പള്ളിക്കാപറന്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം.
രാവിലെ എട്ടിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ പത്തിനു മാര്‍ മാത്യു വാണിയക്കിഴക്കേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. ഫാ. ഏബ്രഹാം നീറുവേലില്‍ സന്ദേശം നല്‍കും. 11ന് പാലാ രൂപത ഡിസിഎംഎസ് തീര്‍ത്ഥാടകര്‍ക്കു സ്വീകരണം. 12ന് പ്രദക്ഷിണം.
