India - 2025

രാമപുരം പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു 12നു കൊടിയേറും

പ്രവാചക ശബ്ദം 07-10-2020 - Wednesday

രാമപുരം: രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോനാപള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു 12നു കൊടിയേറും. 16നാണു പ്രധാന തിരുനാള്‍. തിരുനാളിന് ഒരുക്കമായുള്ള നൊവേനയും മറ്റു തിരുക്കര്‍മങ്ങളും ഇന്നു തുടങ്ങും. കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജനപങ്കാളിത്തം കുറച്ചാണു തിരുക്കര്‍മങ്ങള്‍ നടത്തുക. ഇന്നു മുതല്‍ 15 വരെ എല്ലാ ദിവസവും രാവിലെ ഒന്‍പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാനയും സന്ദേശവും നൊവേനയും ഉണ്ടായിരിക്കും.

12ന് വൈകുന്നേരം നാലിന് ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ കൊടിയേറ്റും. 15നു വൈകുന്നേരം നാലിനു ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 16നു രാവിലെ 5.15, 6.30, എട്ട്, ഉച്ചകഴിഞ്ഞ് 2.30, 3.30, വൈകുന്നേരം 4.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 10ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് റാസ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. എല്ലാ ദിവസത്തെയും തിരുക്കര്‍മങ്ങള്‍ രാമപുരം പള്ളിയുടെ യുട്യൂബ് ചാനലിലും 15, 16 തീയതികളിലെ തിരുക്കര്‍മങ്ങള്‍ പാലാ രൂപത യുട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

14ന് വൈകുന്നേരം നാലിന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. വിശ്വാസികള്‍ക്കു നിര്‍ദേശിച്ചിട്ടുള്ള അകലം പാലിച്ച് ഓരോരുത്തരായി വന്ന് പ്രാര്‍ഥിക്കാം. നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിന് ഓഫീസില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്തടം എന്നിവര്‍ അറിയിച്ചു.

https://www.youtube.com/channel/UCalkKfh6SdITgOSmp3kg_Xg ‍ എന്ന ലിങ്കിലൂടെ തിരുക്കര്‍മങ്ങളുടെ സംപ്രേക്ഷണം കാണാവുന്നതാണ്.


Related Articles »