India - 2025
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളും പൗരോഹിത്യ സ്വീകരണത്തിന്റെ ശതാബ്ദി ആഘോഷവും 16ന്
പ്രവാചകശബ്ദം 06-10-2021 - Wednesday
രാമപുരം: സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളും പൗരോഹിത്യ സ്വീകരണത്തിന്റെ ശതാബ്ദിയും 16 ന് ആചരിക്കും. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഏഴിന് ആരംഭിക്കും. കുഞ്ഞച്ചന്‍ സേവനമനുഷ്ഠിച്ച കടനാട്, മാനത്തൂര്‍ പള്ളികളില്‍ നിന്ന് തീര്‍ത്ഥാടനവും ദീപശിഖവും രാവിലെ 8.30 ന് കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ എത്തുന്നതോടുകൂടി തിരുനാളിനു തുടക്കമാകും. വൈകുന്നേരം നാലിന് പാലാ ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി, മാര്‍ അപ്രേം സെമിനാരി എന്നീ വൈദിക പരിശീലന കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തീര്‍ഥാടനവും വിശുദ്ധ കുര്‍ബാനയും. 12 നു വൈകുന്നേരം നാലിനു കൊടിയേറ്റ്. 15 ന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, ജപമാല പ്രദക്ഷിണം. 16 ന് രാത്രി എട്ടിന് കലാസന്ധ്യ. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ഒന്‍പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.