India - 2025
മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനം: കൃതജ്ഞതാബലി 20ന്
സ്വന്തം ലേഖകന്‍ 18-10-2019 - Friday
ഒല്ലൂര്‍: വിശുദ്ധ മറിയം ത്രേസ്യയുടെ പാദസ്പര്‍ശമേറ്റ ഫൊറോനപള്ളിയില്‍ വിശുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായി 20നു രാവിലെ 7.45നു പ്രത്യേക കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നു. ഫൊറോന വികാരി ഫാ. ജോസ് കോനിക്കര മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠ, തിരുശേഷിപ്പ് വണക്കം, നേര്‍ച്ച വിതരണം, ചിത്രമടങ്ങിയ പ്രാര്‍ത്ഥനാ കാര്‍ഡ് വിതരണം എന്നിവയും ഉണ്ടായിരിക്കും.അസി. വികാരിമാരായ ഫാ. ബെന്നി കൈപ്പുള്ളിപറന്പില്‍, ഫാ. എബി ഊന്നുകല്ലില്‍ എന്നിവരും ട്രസ്റ്റിമാരും നേതൃത്വം നല്‍കും.
