India - 2025
'ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക വിനിയോഗവും നിയമനങ്ങളും അന്വേഷണ വിധേയമാക്കണം'
സ്വന്തം ലേഖകന്‍ 20-10-2019 - Sunday
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികളിലെ സാമ്പത്തിക വിനിയോഗവും വിവിധ ന്യൂനപക്ഷ സമിതികളിലേക്കുള്ള നിയമനങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവിധ പദ്ധതികള്‍ക്കായി നടപ്പാക്കുന്ന 80:20 അനുപാതം യാതൊരു പഠനവും ന്യായീകരണവും ഇല്ലാത്തതാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ പലതവണ ചൂണ്ടിക്കാണിച്ചത് ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. മാറിമാറി ഭരിച്ച ന്യൂനപക്ഷ ക്ഷേമ മന്ത്രിമാരുടെ യുക്തിക്കും തീരുമാനത്തിനുമനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രം ഒരു സര്‍ക്കാര്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നത് ആക്ഷേപകരമാണെന്ന് കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമായിരിക്കേണ്ടപ്പോള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനു മാത്രമായി നല്‍കുന്നത് ശരിയായ നടപടിയല്ല. വിവിധ രംഗങ്ങളിലെ പിന്നോക്കാവസ്ഥയുടെ അനന്തരഫലമായി െ്രെകസ്തവര്‍ ഉള്‍പ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്‌പോള്‍ ക്ഷേമ പദ്ധതികളിലൂടെ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ന്യൂനപക്ഷ ക്ഷേമ വകുപ്പ് അട്ടിമറിച്ചിരിക്കുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭ്യമായിക്കൊണ്ടിരിക്കുന്ന ഫണ്ടുകളുടെ വിനിയോഗവും പ്രത്യേക ഏജന്‍സി മുഖേന അന്വേഷിക്കണം.
ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവിധ നിയമനങ്ങളിലും വിവിധ പദ്ധതികളുടെ നടത്തിപ്പിനായുള്ള സമിതികളിലും െ്രെകസ്തവരോട് വലിയ വിവേചനമാണ് കാലങ്ങളായി തുടരുന്നത്. ഇതിനെല്ലാം ന്യായീകരണമായി പാലോളി കമ്മിറ്റിയെ ഉയര്‍ത്തിക്കാട്ടുന്നത് അംഗീകരിക്കാനാവില്ല. നിലവിലുള്ള പ്രധാന ക്ഷേമ പദ്ധതികളെല്ലാം ഒരു സമുദായത്തിനുവേണ്ടി മാത്രമാണ്. ചില പദ്ധതികളില്‍ മാത്രം 20 ശതമാനം െ്രെകസ്തവര്‍ ഉള്‍പ്പെടെ മറ്റ് അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു കൂടിയെന്ന നിലവിലെ അനുപാതം പൊളിച്ചെഴുതണമെന്നും ഈ നീതി നിഷേധം അവസാനിപ്പിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
