India - 2025

ഏകദിന എക്യുമെനിക്കല്‍ സിമ്പോസിയം മാങ്ങാനത്ത്

സ്വന്തം ലേഖകന്‍ 23-10-2019 - Wednesday

ചങ്ങനാശേരി: സിബിസിഐ ഡയലോഗ് ആന്‍ഡ് എക്യുമെനിസം, സീറോ മലബാര്‍ സിനഡന്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം, മാങ്ങാനം പൗരസ്ത്യ വിദ്യാനികേതന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 25ന് ഏകദിന എക്യുമെനിക്കല്‍ സിമ്പോസിയം നടത്തും. കോട്ടയത്തുള്ള മാങ്ങാനം മിഷനറി ഓറിയന്റേഷന്‍ സെന്ററില്‍ (എംഒസി) രാവിലെ 10 മുതല്‍ 3.30 വരെയാണ് സിന്‌പോസിയം. സന്യാസം സഭയുടെ അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പ്രകാശനവും ജീവിതവും എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ കത്തോലിക്ക ഓര്‍ത്തഡോക്‌സ് സഭാപാരമ്പര്യങ്ങളില്‍ നിന്നുള്ള സന്യാസ പ്രമുഖര്‍ പങ്കെടുക്കും.

സമ്മേളനം ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവറിയോസ് ഉദ്ഘാടനം ചെയ്യും. സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ ആന്‍ഡ് ഡയലോഗ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. റവ.ഡോ. സേവ്യര്‍ കൂടപ്പുഴ ആമുഖ പ്രഭാഷണം നടത്തും. സിബിസിഐ ഡയലോഗ് ആന്‍ഡ് എക്യുമെനിസം സെക്രട്ടറി റവ.ഡോ.ജോബി കറുകപ്പറന്പില്‍, എംഒസി പ്രിന്‍സിപ്പല്‍ റവ.ഡോ.തോമസ് കറുകക്കളം എന്നിവര്‍ പ്രസംഗിക്കും.

റവ.ഡോ.കുര്യാക്കോസ് കൊല്ലന്നൂര്‍, റവ.ഡോ.ജോര്‍ജ് തോമസ് ഒഐസി, റവ.ഡോ.സിസ്റ്റര്‍ റോസലിന്‍ എംടിഎസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മല്പാന്‍ റവ.ഡോ.മാത്യു വെള്ളാനിക്കല്‍, റവ.ഡോ.ആന്റണി കമുകുംപള്ളി, റവ.സിസ്റ്റര്‍ ജെസ് മരിയ എസ്എച്ച് എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. യാക്കോബായ സിറിയന്‍ ഓര്‍ത്തോഡക്‌സ് മെത്രാപ്പോലിത്ത മാത്യൂസ് മോര്‍തിമോത്തിയോസ് സമാപന സന്ദേശം നല്‍കും.


Related Articles »