India - 2024

ദൈവദാസന്‍ പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്‍ ചരമ വാര്‍ഷികാചരണം

27-10-2019 - Sunday

എടത്വ: ദൈവദാസന്‍ പുത്തന്‍ പറന്പില്‍ തൊമ്മച്ചന്റെ 111ാം ചരമ വാര്‍ഷികാചരണം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ആരംഭിച്ചു. ഇന്നു രാവിലെ 5.45നും, 7.30നും കുര്‍ബാന, ഒന്‍പതിന് അനുസ്മരണ സമ്മേളനം. ചങ്ങനാശേരി സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന് എന്‍ഡോവ്‌മെന്റ് വിതരണം. പോസ്റ്റുലേറ്റര്‍ ഫാ. സിബിച്ചന്‍ പുതിയിടം, സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, ഫാ. തോമസ് വെട്ടിക്കാലായില്‍, സിബിച്ചന്‍ സ്രാങ്കന്‍, പ്രമോദ് പി. ജോസഫ് എന്നിവര്‍ പ്രസംഗിക്കും. 10.30, വൈകുന്നേരം നാലിനും കുര്‍ബാന.

31ന് രാവിലെ ആറിന് കുര്‍ബാന, 13 മണി ആരാധന, കുന്പസാരം. ചരമ വാര്‍ഷികദിന ചടങ്ങുകള്‍ ഒന്നിനു നടക്കും. ആറിന് കുര്‍ബാന, ഏഴിന് കുര്‍ബാന, ഒപ്പീസ്, 11ന് പച്ച, തായങ്കരി, കൊച്ചമ്മനം എന്നിവിടങ്ങളില്‍നിന്നു പള്ളിയിലേക്കു തീര്‍ഥാടന പദയാത്ര, 11.15ന് കുര്‍ബാന, സന്ദേശം, തുടര്‍ന്ന് കബറിടത്തില്‍ ഒപ്പീസ് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും. 12.30ന് നേര്‍ച്ചഭക്ഷണ വിതരണം. വികാരി ഫാ. മാത്യു ചൂരവടി, ഫാ. സിബിച്ചന്‍ പുതിയിടം, ഫാ. തോമസ് വെട്ടിക്കാലായില്‍, സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, സാബു കരിക്കംപള്ളി, ഔസേഫ് മത്തായി ഓടേറ്റില്‍ എന്നിവര്‍ നേതൃത്വം നല്‍കും. നവംബര്‍ ഒന്നിനു ചരമ വാര്‍ഷികാചരണം സമാപിക്കും.


Related Articles »