India - 2024

'ആന്ധ്രയെ മാതൃകയാക്കി കേരളത്തിലും വിശുദ്ധനാട് സന്ദര്‍ശനത്തിന് സബ്‌സിഡി അനുവദിക്കണം'

സ്വന്തം ലേഖകന്‍ 21-11-2019 - Thursday

ചങ്ങനാശേരി: വിശുദ്ധനാട് സന്ദര്‍ശനത്തിന് സബ്‌സിഡി അനുവദിക്കണമെന്ന് ഈസ്‌റ്റേണ്‍ കാത്തലിക് അസോസിയേഷന്‍ ചങ്ങനാശേരി അതിരൂപതാ നേതൃസമിതി കേരള സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. ആന്ധ്ര സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന ഹജ് തീര്‍ത്ഥാടകര്‍ക്കു സബ്‌സിഡി അനുവദിക്കുകയും ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുന്നതിനു കൊടുത്തുകൊണ്ടിരുന്ന 40,000 രൂപ സബ്‌സിഡി 60,000 രൂപയാക്കി വര്‍ധിപ്പിച്ചതായും യോഗം ചൂണ്ടിക്കാട്ടി.

അതിരൂപതാ ഡയറക്ടര്‍ റവ.ഡോ. ജോസ് കൊല്ലാറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രഫ. ജോസഫ് ടിറ്റോ അധ്യക്ഷത വഹിച്ചു. തോമസുകുട്ടി മണക്കുന്നേല്‍, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, കെ.പി. മാത്യു, ബേബിച്ചന്‍ പുത്തന്‍പറന്പില്‍, ജിജി പേരകശേരി, തോമസ് കുട്ടംപേരൂര്‍, ജയിംസ് ഇലവുങ്കല്‍, ലൗലി മാളിയേക്കല്‍, സിബി മുക്കാടന്‍, ജോബി പ്രാക്കുഴി, ആന്റണി കുരിക്കാട് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »