India - 2025

ഡോ. അന്തോണിസ്വാമി തമിഴ്‌നാട്ടിലെ പാളയംകോട്ട രൂപതയുടെ പുതിയ മെത്രാന്‍

സ്വന്തം ലേഖകന്‍ 21-11-2019 - Thursday

വത്തിക്കാന്‍ സിറ്റി: തമിഴ്‌നാട്ടിലെ മധുര കേന്ദ്രമായ പാളയംകോട്ട രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ്. ബെംഗളൂരു സെന്‍റ് പീറ്റേഴ്സ് ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകനായ ഡോ. അന്തോണിസ്വാമി സവരിമുത്തുവിനെയാണ് പാപ്പ രൂപതാദ്ധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. മുന്‍ മെത്രാന്‍ ബിഷപ്പ് ജൂഡ് ജെറാള്‍ഡ് പോള്‍രാജ് എഴുപ്പത്തിയഞ്ചു വയസ്സ് പ്രായപരിധി എത്തി രാജി സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പരിശുദ്ധ സിംഹാസനം പുതിയ നിയമനം നടത്തിയിരിക്കുന്നത്.

1987-ല്‍ പാളയംകോട്ട രൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് മുന്‍ മെത്രാന്‍ സവരിമുത്തു ഇരുദയരാജിന്‍റെ സെക്രട്ടറിയായി. 1989-ല്‍ മധുര അതിരൂപത സെമിനാരിയിലെ അധ്യാപകനായി നിയമിതനായി. 2001-ല്‍ പാരീസിലെ ലൂമെന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. 2004-വരെ മധുരയിലെ ക്രൈസ്റ്റ് ഹാള്‍ സെമിനാരിയിലെ തത്വശാസ്ത്ര അദ്ധ്യപകനായി സേവനംചെയ്തു.

2004-2011 കാലഘട്ടത്തില്‍ പാളയംകോട്ട രൂപതയുടെ വികാരി ജനറലായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍ വിവിധ ഇടവകകളിലെ അജപാലനശുശ്രൂഷയിലും മഹാരാജനഗറിലെ സാന്‍ ഗ്വീദോ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Related Articles »