India - 2025
സന്യസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്: കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു
22-11-2019 - Friday
കണ്ണൂര്‍: കന്യാസ്ത്രീകള്‍ക്കെതിരേയും വൈദികര്‍ക്കെതിരേയും സാമൂഹിക സ്പര്‍ധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഫേസ്ബുക്കില്‍ കമന്റുകള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോഴിക്കോട് സ്വദേശിക്കെതിരേ തലശേരി ഡിവൈഎസ്പി കേസെടുത്തു. നൂറാംതോട് മച്ചുക്കുഴിയില്‍ സെബാസ്റ്റ്യന്‍ വര്‍ക്കിക്കെതിരേയാണ് കേസെടുത്തത്. തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ നല്‍കിയ പരാതിപ്രകാരമാണ് കേസെടുത്തത്. ക്രിസ്തീയ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ പോസ്റ്റിട്ടതെന്നായിരുന്നു പരാതി. ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.