News - 2024

പാക്കിസ്ഥാനിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണത്തിനു ശ്രമം

സ്വന്തം ലേഖകന്‍ 24-11-2019 - Sunday

ഇസ്ലാമാബാദ്: ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ളവരെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതു തടയാന്‍ നിയമനിര്‍മാണത്തിനു പാക്കിസ്ഥാനില്‍ ശ്രമം. ഇതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ 22 അംഗ പാര്‍ലമെന്ററി സമിതിയെ പാക് ഭരണകൂടം നിയോഗിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള മാര്‍ഗങ്ങളും സമിതി ആരായും. മതകാര്യമന്ത്രി നൂറുള്‍ ഹഖ് ക്വാദ്രി, മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷറീന്‍ മാസ്‌റി, പാര്‍ലമെന്ററി കാര്യമന്ത്രി അലി മുഹമ്മദ് കാന്‍ തുടങ്ങിയവരും സെനറ്റര്‍ അശോക് കുമാറും സമിതിയിലുണ്ട്.

രാജ്യത്തു ക്രൈസ്തവ, ഹൈന്ദവ ന്യൂനപക്ഷ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നത് പതിവ് സംഭവമാണ്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പോലും ചോദ്യം ചെയ്യപ്പെട്ടിരിന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ ജൂലൈയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞ് സിന്ധ് നിയമസഭ പ്രമേയം പാസാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ കുറ്റവാളികള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.


Related Articles »