India - 2025
'കേരളസഭാ താരം' അവാര്‍ഡ് ജസ്റ്റീസ് കുര്യന്‍ ജോസഫിന്
സ്വന്തം ലേഖകന്‍ 26-11-2019 - Tuesday
ആളൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ 'കേരളസഭാ താരം' അവാര്‍ഡ് സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യന്‍ ജോസഫിന്. 'സേവന പുരസ്‌കാരം' അവാര്‍ഡുകള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ ഷിബു കെ. ജോസഫ്, മലയാള മനോരമ മുന്‍ അസി.എഡിറ്റര്‍ ജോസ് തളിയത്ത് എന്നിവരെ തെരഞ്ഞെടുത്തു. 'കേരളസഭ' സെമിനാറിന്റെ സമാപനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 21 ന് ആളൂര്‍ ബിഎല്‍എം മാര്‍തോമ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
![](/images/close.png)