News - 2024

ഭ്രൂണഹത്യക്ക് പിന്നാലെ ബ്രിട്ടന്‍: കഴിഞ്ഞ വര്‍ഷം 718 സ്ത്രീകൾ ആറ് പ്രാവശ്യം ഭ്രൂണഹത്യക്ക് വിധേയരായി

സ്വന്തം ലേഖകന്‍ 27-11-2019 - Wednesday

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ബ്രിട്ടണിൽ അഞ്ച് കൗമാരപ്രായക്കാർ ഉൾപ്പെടെ ആറാം പ്രാവശ്യം ഭ്രൂണഹത്യക്ക് വിധേയരായവരുടെ എണ്ണം എഴുനൂറിലധികമെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 718 സ്ത്രീകളാണ് ഇക്കാലയളവില്‍ ആറ് പ്രാവശ്യം ഭ്രൂണഹത്യ നടത്തിയത്. സർക്കാർ നൽകിയ വിവരാകാശ രേഖകളിൽ നിന്നാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. 2018ൽ എട്ടാം പ്രാവശ്യം ഭ്രൂണഹത്യക്ക് വിധേയരായ സ്ത്രീകളുടെ എണ്ണം 143 ആണ്. ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളായിരിക്കാം ഏഴാമത്തെയും, എട്ടാമത്തെയും ഭ്രൂണഹത്യ നടത്തുന്നതെന്ന് സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ എന്ന സംഘടനയുടെ നേതൃപദവി വഹിക്കുന്ന അന്റോണിയ ടുളളി സൂചിപ്പിച്ചു.

കൗമാരക്കാരായ പെൺകുട്ടികൾ തുടർച്ചയായി ഭ്രൂണഹത്യകൾ നടത്തുമ്പോൾ അപായ മണി മുഴക്കണമെന്നും അവർ പറഞ്ഞു. ഭ്രൂണഹത്യ നടത്തുന്നത് സുരക്ഷിതവും, എളുപ്പമാണെന്ന് പ്രചാരണം നടത്തുന്നതായിരിക്കാം ഭ്രൂണഹത്യകൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണമെന്നും അന്റോണിയ ടുളളി കൂട്ടിച്ചേർത്തു. ബ്രിട്ടണിൽ ഇരുപത്തിനാലാമത്തെ ആഴ്ചവരെ ഭ്രൂണഹത്യ നിയമവിധേയമാണ്. ശക്തമായ പ്രോലൈഫ് നിയമങ്ങൾ നിലനിന്നിരുന്ന അയൽ രാജ്യമായ അയർലണ്ടില്‍ കഴിഞ്ഞ വര്‍ഷമാണ് ഭ്രൂണഹത്യ നിയമവിധേയമാക്കിയത്.


Related Articles »