India - 2025
'ലീജിയണ്‍ ഓഫ് മേരിയിലൂടെ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ അളവറ്റത്'
04-12-2019 - Wednesday
കോട്ടയം: ലീജിയണ്‍ ഓഫ് മേരിയിലൂടെ സഭയ്ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ അളവറ്റതാണെന്നു മാര്‍ മാത്യു മൂലക്കാട്ട്. ലീജിയണ്‍ ഓഫ് മേരി പ്ലാറ്റിനം ജൂബിലി സമാപനം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിന്മയുടെ ശക്തികളെ അതിജീവിക്കാന്‍ ദൈവ വിശ്വാസവും പ്രാര്‍ത്ഥനയും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മോളി ചാക്കോയുടെ അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ പഴയപറമ്പില്‍, ഫാ. ജോബി പുച്ചുകണ്ടത്തില്‍, സിസ്റ്റര്‍ സുനിത എസ്.വി.എം, സിസ്റ്റര്‍ സൗമി എസ്.ജെ.സി, ബ്രദര്‍ പാട്രിക് ഓട്ടപ്പള്ളില്‍, ഫാ. ജോസ് കുറുപ്പന്തറയില്‍, ലൂസി തോമസ്, സിസ്റ്റര്‍ ജോസ്‌ലെറ്റ് എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു. ജപമാല റാലിയെ തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു.