India - 2025
ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമം നാളെ
30-11-2019 - Saturday
ചങ്ങനാശേരി: അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമവും മാര്‍ ജയിംസ് കാളാശേരി അനുസ്മരണ സമ്മേളനവും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് എസ്ബി കോളജ് കല്ലറയ്ക്കല്‍ ഹാളില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും.
വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, കെസിബിസി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, പ്രഫ. ജാന്‍സന്‍ ജോസഫ്, അജേഷ് ജോണ്‍, സിബി മുക്കാടന്‍, സൈബി അക്കര, ജോയി പാറപ്പുറം, ബിജു സെബാസ്റ്റ്യന്‍, ആനീസ് ജോര്‍ജ്, ജോസ് ജോണ്‍ വെങ്ങാന്തറ എന്നിവര്‍ പ്രസംഗിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഭരണഘടനാദത്തമായ ന്യൂനപക്ഷാവകാശങ്ങള്‍ കൈയടക്കുന്ന ഭരണകര്‍ത്താക്കളുടെ നടപടികളില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് അതിരൂപത ഭാരവാഹികള്‍ അറിയിച്ചു.