India - 2025
ചര്‍ച്ച് ആക്ടിനെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം: കത്തോലിക്ക കോണ്‍ഗ്രസ്
04-12-2019 - Wednesday
കാഞ്ഞിരപ്പള്ളി: വിശ്വാസികളുടെയും സമുദായ സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചര്‍ച്ച് ആക്ട് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി പ്രതിഷേധിച്ചു. ചര്‍ച്ച് ആക്ടിനെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം ഉത്തരവാദപ്പെട്ട ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാവുകയാണ്. ചര്‍ച്ച് ആക്ടിന്റെ പേരു പറഞ്ഞ് സഭാ വിശ്വാസികളെ തമ്മിലടിപ്പിക്കാനും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമം നടക്കുകയാണ്.
വരും ദിവസങ്ങളില്‍ ചര്‍ച്ച് ആക്ടിനെതിരേയുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും രൂപത സമിതി തീരുമാനിച്ചു. രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, ജയിംസ് പെരുമാകുന്നേല്‍, പി.കെ. ഏബ്രഹാം പാത്രപാങ്കല്‍, പ്രഫ. റോണി കെ. ബേബി, ജിമ്മിച്ചന്‍ മണ്ഡപത്തില്‍, ജോസ് മാനുവല്‍ വട്ടയ്ക്കാട്ട്, സിനി ജിബു നീറനാക്കുന്നേല്‍, സോണി ജോര്‍ജ് കോഴിമല, സണ്ണിക്കുട്ടി അഴകമ്പ്രായില്‍, ബിജു പത്യാല, സിബി തൂമ്പുങ്കല്‍, ബിജു തോമസ്, ജസ്റ്റിന്‍ നന്തികാട്ടുപടവില്‍, ബോബി കോഴിമല എന്നിവര്‍ പ്രസംഗിച്ചു.
![](/images/close.png)