India - 2024

ചര്‍ച്ച് ആക്ട് ലക്ഷ്യം വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സഭയെ തകര്‍ക്കുക: ബിഷപ്പ് ജോസഫ് കരിയില്‍

09-12-2019 - Monday

കൊല്ലം: ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നവരുടെ ലക്ഷ്യം വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സഭയെ തകര്‍ക്കുകയെന്ന് കെആര്‍എല്‍സിസി പ്രസിഡന്‍റും കൊച്ചി രൂപതാധ്യക്ഷനുമായ ഡോ.ജോസഫ് കരിയില്‍. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നടന്ന കെആര്‍എല്‍സിസി സംഘടിപ്പിച്ച സമുദായ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വക്കുകയാണ് ഇവരുടെ ലക്ഷ്യം. ചര്‍ച്ച് ആക്ടിന് പിന്നില്‍ ഒരു വലിയ വിഭാഗം സഭാവിരുദ്ധരാണ്, വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അവകാശങ്ങള്‍ പകല്‍ കൊളളക്കാരെപ്പോലെയാണ് സര്‍ക്കാര്‍ ലത്തീന്‍ കത്തോലിക്കനില്‍ നിന്ന് എടുത്ത് കളയുന്നത് അതിനുദാഹരണമാണ് പാര്‍ലമെന്റിലും നിയമസഭകളിലും ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം എടുത്ത് കളയാനുളള നീക്കം. മറ്റാരുടെയും അവകാശങ്ങള്‍ അപഹരിക്കാനല്ല. സ്വന്തം നിലനില്‍പ്പിന് വേണ്ടിയാണ് സമുദായം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കൊല്ലം ബിഷപ്പ് ഡോ.ആന്‍റണി മുല്ലശ്ശേരി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഡോ.വിന്‍സെന്‍റ് സാമുവല്‍, സെക്രട്ടറി ജനറല്‍ ഡോ.സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ, എം വിന്‍സെന്‍റ് എംഎല്‍എ, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്‍റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഡോ.ക്രിസ്റ്റിഫെര്‍ണാണ്ടസ് ഐഎഎസ്, കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »