India - 2025
കുഴിക്കാട്ടുശേരിയില്‍ ആയിരം ദമ്പതികളുടെ സംഗമം
സ്വന്തം ലേഖകന്‍ 12-12-2019 - Thursday
കുഴിക്കാട്ടുശേരി: കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയാല്‍ ധന്യമായ കുഴിക്കാട്ടുശേരിയില്‍ ദമ്പതികളുടെ സംഗമം നടക്കും. കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ ലോര്‍ഡ്‌സ് കപ്പിള്‍സ് മിനിസ്ട്രിയാണ് കരിസ്മാറ്റിക് ദന്പതികളുടെ സംഗമം 'മിത്തേരെ 2019' എന്ന പേരില്‍ ഡിസംബര്‍ 27നു നടത്തുന്നത്. ആയിരത്തോളം ദമ്പതികള്‍ സംഗമത്തില്‍ ഒത്തുചേരും. ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണവും ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണവും നടത്തും. ഫാ. ജോസഫ് താമരവെളി, മിനിസ്ട്രി അനിമേറ്റര്‍ ഫാ. ലൂയിസ് വെള്ളാനിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
