Arts - 2025

വത്തിക്കാനിലെ ക്രിസ്തുമസ് ആഘോഷം ദൂരദര്‍ശനില്‍ തത്സമയം

സ്വന്തം ലേഖകന്‍ 12-12-2019 - Thursday

ന്യൂഡല്‍ഹി: ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനില്‍ നടക്കുന്ന പാതിരാ കുര്‍ബാനയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശവും ഉള്‍പ്പെടെയുള്ള പരിപാടികളും ഭാരതത്തിന്റെ ദേശീയ ചാനലായ ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഡിസംബര്‍ 24ന് ഇറ്റാലിയന്‍ സമയം രാത്രി എട്ടു ഇരുപത്തിയഞ്ചു മുതല്‍ പത്തരവരെയാണ് പാതിരാ കുര്‍ബാന നടക്കുന്നത്. ഇതു ഇന്ത്യന്‍ സമയം 25നു പുലര്‍ച്ചെ 1.55 മുതല്‍ നാലുമണിവരെയാണ്. ഇത് തത്സമയം ചാനലില്‍ ലഭ്യമാകും.

25നു വൈകിട്ട് 4.30 മുതല്‍ 5 മണിവരെയാണ് പാപ്പായുടെ സന്ദേശം. രണ്ടു ചടങ്ങുകളും ഡിഡി നാഷണല്‍ ചാനലിലാണ് തത്സമയം ഉണ്ടാകുക. ദൂരദര്‍ശന്റെ മറ്റു പ്രാദേശിക ചാനലുകളില്‍ പാതിരാ കുര്‍ബാന 25നു പുലര്‍ച്ചെയും, പാപ്പായുടെ സന്ദേശം വൈകുന്നേരവും സംപ്രേഷണം ചെയ്യും. ഇതിനു പുറമെ ദൂരദര്‍ശന്റെ വെബ് സ്ട്രീമിങ്, യൂടൂബ് എന്നിവയിലും ചടങ്ങുകള്‍ തത്സമയം ലഭ്യമാകുമെന്ന് പ്രസാര്‍ ഭാരതി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Related Articles »