India - 2024

ഗുഡ്നെസ് ടെലിവിഷൻ ചാനലിന്റെ പുതിയ ഓഫീസിന്റെ ആശീർവാദകർമം നാളെ

പ്രവാചകശബ്ദം 26-09-2023 - Tuesday

കൊച്ചി: വിന്‍സന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ഗുഡ്നെസ് ടെലിവിഷൻ ചാനലിന്റെ ഓഫീസ് മന്ദിരം കൊച്ചിയിൽ നിന്നു ചാലക്കുടി പോട്ടയിലേക്കു മാറ്റുന്നു. പുതിയ ഓഫീസിന്റെ ആശീർവാദകർമം നാളെ വൈകിട്ടു നാലിന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗുഡ്നെസ് ന്യൂസ് ചാനൽ ഒടിടി പ്ലാറ്റ്ഫോമിന്റെ ഔദ്യാഗിക പ്രഖ്യാപനം നടത്തും. ഗുഡ്നെസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫാ.ഡോ. അലക്സ് ചാലങ്ങാടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഫാ. ജോൺ കണ്ടത്തിങ്കര, ഫാ. പോൾ പുതുവ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ.ഡോ. ഫിലിപ്പ് നെടുംതുരുത്തിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. നാളെ മുതൽ റോകുബോക്സ്, ആപ്പിൾ ടിവി, ആമസോൺ ഫയർസ്റ്റിക്, ഗൂഗിൾ ടിവി, ആൻഡ്രോയ്ഡ് ടിവി, ആൻഡ്രോയ്ഡ് എസിബി എന്നീ പ്ലാറ്റ്ഫോമുകളിൽ ഗുഡ്നെസ് ടെലിവിഷൻ ലഭ്യമാകും. 24 മണിക്കൂറും സംപ്രേക്ഷണമുള്ള ഗുഡ്നെസ് ചാനൽ ഇന്ത്യയിലും അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലും ലഭ്യമാണ്.


Related Articles »