Arts - 2025
പാപ്പയുടെ 83ാം ജന്മദിന ആഘോഷം: സംഗീതനിശയില്‍ ഗാനങ്ങളാലപിക്കാന്‍ രണ്ട് മലയാളികളും
14-12-2019 - Saturday
ലണ്ടന്‍: ഡിസംബര്‍ പതിനേഴിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 83ാം ജന്മദിനം ആഘോഷിക്കുവാനിരിക്കെ ഗായകസംഘത്തില്‍ രണ്ടു മലയാളികളും. ഹോങ്കോംഗിലും മക്കാവുവിലും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന സംഗീതനിശയിലാണ് രണ്ടു മലയാളികളും ഇടംപിടിച്ചിരിക്കുന്നത്. ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തുന്ന ദിവ്യ കാരുണ്യ മിഷ്ണറി (എംസിബിഎസ്) സഭാംഗമായ ഫാ. വില്‍സണ്‍ മേച്ചേരിക്കും വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജിനുമാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്.
ചൈനയില്‍ മിഷ്ണറിയായ ക്ലരീഷ്യന്‍ വൈദികന്‍ ജിജോ കണ്ടംകുളത്തി വഴിയാണ് ഫാ. വില്‍സന്റെ അധ്യാപികയും അംഗമായ ഓസ്ട്രിയയിലെ ചേംബര്‍ ഓര്‍ക്കസ്ട്രയിലേക്കു ക്ഷണം ലഭിച്ചത്. ഈ ഓര്‍ക്കസ്ട്രയുടെ ഭാഗമായിട്ടാണ് ഇരുവരും മാര്‍പാപ്പയ്ക്ക് ആശംസാഗാനങ്ങള്‍ ഒരുക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്‌റ്റെഡല്ലാ എന്ന യൂറോപ്യന്‍ സംഗീതജ്ഞന്റെ 'പിയെത്താ സിഞ്ഞോരെ' എന്ന ഇറ്റാലിയന്‍ ഗാനമാണ് ഫാ. വില്‍സണ്‍ ആലപിക്കുന്നത്.
സംഗീതജ്ഞനായ മനോജ് ജോര്‍ജ് 'ബേണിംഗ് ലാഫ്' എന്ന പ്രത്യേകമായ ഒരു കൃതി, ഭാരതീയ സംസ്‌കാരവുമായി ഇഴചേര്‍ത്ത് 'ജോഗ്' എന്ന രാഗത്തില്‍ ക്രമീകരിച്ച് അവതരിപ്പിക്കും. അപൂര്‍വഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ് ഫാ. വില്‍സനും മനോജ് ജോര്‍ജും.
![](/images/close.png)