Life In Christ - 2025
പോളണ്ടിലെ എണ്‍പതു പട്ടണങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗ വിമുക്ത മേഖലയായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 21-12-2019 - Saturday
വാര്‍സോ: കടുത്ത മൂല്യാധിഷ്ഠിത കത്തോലിക്കാ രാഷ്ട്രമായ പോളണ്ടില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ രാജ്യത്തെ എണ്‍പതിലധികം പട്ടണങ്ങള്‍ ‘എല്‍.ജി.ബി.ടി വിമുക്ത മേഖല’യായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത്. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോളണ്ടിലെ പട്ടണങ്ങളുടെ ശക്തമായ സ്വവര്‍ഗ്ഗാനുരാഗ വിരുദ്ധ നീക്കം ആഗോളതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തില്‍ നിലപാടിനെ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ് രംഗത്തെത്തിയിട്ടുണ്ട്.
107-നെതിരെ 463 വോട്ടുകള്‍ക്കാണ് എല്‍.ജി.ബി.ടി.ക്യു സമൂഹത്തിനെതിരായ വിവേചനത്തെ അപലപിക്കുന്ന പ്രമേയത്തെ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. സാംസ്കാരിക മൂല്യച്യുതിയായി കണക്കാക്കപ്പെടുന്ന എല്‍.ജി.ബി.ടി സമൂഹത്തിന്റെ ലൈംഗീകാവകാശങ്ങള്‍ ദേശീയ-യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ പോളണ്ടിലെ വലതുപക്ഷ 'ലോ ആന്‍ഡ് ജസ്റ്റിസ്' പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പ്രചാരണ വിഷയമാണ്. സമൂഹത്തിന്റെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് കത്തോലിക്കാ സഭയുടേയും, ദേശീയ സംഘടനകളുടേയും, ദേശീയ മാധ്യമങ്ങളുടേയും ശക്തമായ പിന്തുണ കൂടിയുണ്ട്. രാജ്യത്തിന്റെ പാരമ്പര്യത്തിനും കത്തോലിക്ക കുടുംബ മൂല്യങ്ങള്‍ക്കും നിരക്കാത്തതുമായ പാശ്ചാത്യ സ്വാതന്ത്ര്യ വാദികളുടെ സ്വവര്‍ഗ്ഗാനുരാഗ നിലപാട് സമൂഹത്തിന് അപകടകരമാണെന്നു പോളിഷ് സര്‍ക്കാര്‍ പറയുന്നു.
നിലവില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് പോളണ്ടില്‍ നിയമസാധുതയില്ല. യൂറോപ്പില്‍ സ്വവര്‍ഗ്ഗാനുരാഗാവകാശങ്ങള്‍ ഏറ്റവും കുറവുള്ള രണ്ടാമത്തെ രാഷ്ട്രമായാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന റെയിന്‍ബോ ഓര്‍ഗനൈസേഷന്‍ പോളണ്ടിനെ വിലയിരുത്തുന്നത്. ‘ഇറക്കുമതി ചെയ്യപ്പെട്ട എല്‍.ജി.ബി.ടി. പ്രത്യയശാസ്ത്രങ്ങള്‍ വ്യക്തിത്വത്തിനും, രാഷ്ട്രത്തിനും ഭീഷണിയാണെന്ന് ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി ചെയര്‍മാന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി 44 ശതമാനം വോട്ടോടെയാണ് വിജയിച്ചത്. എല്‍.ജി.ബി.ടി പ്രത്യയശാസ്ത്രം സംബന്ധിച്ച പോളിഷ് ജനതയുടെ വികാരം ഇതില്‍ നിന്ന്‍ വ്യക്തമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.