India - 2024

ഇന്ന് വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍: മാന്നാനം ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്കു പൂര്‍ണ ദണ്ഡവിമോചനം

സ്വന്തം ലേഖകന്‍ 03-01-2020 - Friday

മാന്നാനം: മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ ആറിന് സിഎംഐ തിരുവനന്തപുരം പ്രൊവിന്‍സിലെ പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന വൈദികരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 10.30ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി സിഎംഐ, സിഎംഐ പ്രൊവിന്‍ഷ്യാള്‍മാര്‍, നവവൈദികര്‍ ഉള്‍പ്പെടെ 150 വൈദികര്‍ സഹകാര്‍മികരാകും.

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം സെന്റ് ജോസഫ്‌സ് ആശമദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് മാര്‍പാപ്പ പൂര്‍ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150 ാം വാര്‍ഷികം ആചരിക്കുന്ന ഇന്നു മുതല്‍ 2021 ജനുവരി മൂന്നു വരെയാണ് ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നത്. അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന് ദൈവതിരുമുന്പാകെയുള്ള ശിക്ഷ ഇളവുചെയ്യലാണ് പൂര്‍ണദണ്ഡവിമോചനം. കേരള കത്തോലിക്കാസഭയ സംരക്ഷിക്കുകയും വിവിധങ്ങളായ ആത്മീയഭക്തകര്‍മങ്ങളിലൂടെയും ഉപവിശാലാപ്രസ്ഥാനങ്ങളിലുടെയും വ്യക്തികളുടെ ആത്മീയരക്ഷയ്ക്കായി യത്‌നിച്ച വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ ജൂബിലി വര്‍ഷത്തിലാണ് ഈ പൂര്‍ണദണ്ഡവിമോചന പ്രഖ്യാപനം.


Related Articles »