India - 2025

കണ്ണൂരില്‍ വാഹനാപകടം: മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗമായ കന്യാസ്ത്രീ മരിച്ചു

സ്വന്തം ലേഖകന്‍ 07-01-2020 - Tuesday

കണ്ണൂര്‍: ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുംബൈ മദര്‍ തെരേസ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിലെ സിസ്റ്റര്‍ സുഭാഷി എംസിയാണ് (72) മരിച്ചത്. സിസ്റ്ററിന്റെ സഹോദരി ലീലാമ്മയുടെ മകന്‍ ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച ഡോണ്‍ ബോസ്‌കോ, ഭാര്യ ഷൈലമ്മ, മകന്‍ ഷിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും മംഗലാപുരത്തേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. കാസര്‍ഗോഡ് നിന്ന് മലപ്പുറത്തേക്ക് പോയ മറ്റൊരു കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ നാട്ടിലെത്തിയത്.


Related Articles »