India - 2025
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 21ാം സംസ്ഥാന സമ്മേളനം അടുത്ത മാസം
21-01-2020 - Tuesday
പാലാ: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 21ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസ് ഡിബിസിഎല്‍സി ഹാളില്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സമ്മേളനത്തിന്റെ മുഖ്യാതിഥി. ഏഴിനു വൈകുന്നേരം അഞ്ചിനു മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പതാക ഉയര്‍ത്തും. എട്ടിനു രാവിലെ പത്തിനു പ്രതിനിധി സമ്മേളനം ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും.
മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷതവഹിക്കും. കല്‍ദായ സുറിയാനി സഭാ പരമാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം മെത്രാപ്പോലീത്ത സന്ദേശം നല്‍കും. ഫാ.പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്റണി, വൈ. രാജു, തങ്കച്ചന്‍ വെളിയില്‍, രാജു വല്യാറ, തോമസുകുട്ടി മണക്കുന്നേല്‍, ഷിബു കാച്ചപ്പിള്ളി, രാജന്‍ ഉറുമ്പില്‍, ബെനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് മദ്യവിരുദ്ധ പ്രവര്‍ത്തകനും മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ 'സര്‍ക്കാരിന്റെ മദ്യനയം' സംബന്ധിച്ച വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. കേരള കത്തോലിക്ക സഭയുടെ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ 32 അതിരൂപതരൂപതകളില്നിചന്നെത്തിയ പ്രതിനിധികള്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ചകളും തുടര്‍പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കും. ഉച്ചകഴിഞ്ഞ് 2.30 ന് പൊതുസമ്മേളനത്തില്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക