News

ഗർഭസ്ഥ ശിശുക്കൾക്ക് വേദന അനുഭവപ്പെടും: ഭ്രൂണഹത്യയുടെ കാണാപ്പുറം വ്യക്തമാക്കി ശാസ്ത്രീയ റിപ്പോർട്ട്

സ്വന്തം ലേഖകന്‍ 24-01-2020 - Friday

ലണ്ടന്‍: അമ്മയുടെ ഉദരത്തിൽ ഇരുപത്തിനാല് ആഴ്ച വളർച്ച എത്തുന്നതിനു മുന്‍പ് ഗർഭസ്ഥ ശിശുക്കൾക്ക് വേദന അനുഭവിക്കാൻ സാധിക്കില്ല എന്ന പഠനത്തെ ഖണ്ഡിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട് പുറത്തുവന്നു. മെഡിക്കൽ ഗവേഷകരായ പ്രൊഫസർ ഡെർബിഷയറും, പ്രൊഫസർ ബൊക്കമാനുമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ഏകദേശം 13 ആഴ്ച വളർച്ച എത്തുമ്പോൾ തന്നെ ഗർഭസ്ഥശിശുവിന് വേദനയ്ക്കു സമാനമായ അസ്വസ്ഥത അനുഭവപ്പെടുമെന്ന് ഇരുവരും പറയുന്നു. പ്രൊഫസർ ഡെർബിഷയറിന്റെയും, പ്രൊഫസർ ബൊക്കമാന്റെയും ഗവേഷണ പ്രബന്ധം ജനറൽ ഓഫ് മെഡിക്കൽ എത്തിക്സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗർഭസ്ഥശിശുവിന് ഏകദേശം പതിനെട്ട് ആഴ്ച പ്രായമെത്തുമ്പോഴേക്കും വേദന മനസ്സിലാക്കാൻ തക്കവണ്ണം തലച്ചോറും, നാഡീവ്യൂഹങ്ങളും സജ്ജമാകുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. 2018ൽ മാത്രം 2,18,281 ഗർഭഛിദ്രങ്ങൾ നടത്തിയ ബ്രിട്ടനിലെ ഭ്രൂണഹത്യ വ്യവസായത്തിന് വലിയ ഭീഷണി സൃഷ്ടിക്കാൻ ഉതകുന്നതാണ് പ്രസ്തുത ഗവേഷണ ഫലം.

രാജ്യത്തു ഇരുപതിനാല് ആഴ്ചകൾ വരെയുള്ള ഭ്രൂണഹത്യയ്ക്കു അനുമതിയുണ്ട്. 18 ആഴ്ചയിലധികം വളർച്ചയെത്തിയ ആറായിരത്തോളം ഗർഭസ്ഥ ശിശുക്കളെയാണ് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കുന്നത്. മൃഗങ്ങളുടെ വേദന പ്രാധാന്യത്തോടെ നോക്കിക്കാണുന്ന സമൂഹം ഒരു കാരണവശാലും കുരുന്ന് മനുഷ്യ ജീവനുകളുടെ വേദന കണ്ടില്ലെന്ന് നടിക്കരുതെന്ന് ഗർഭസ്ഥശിശുക്കളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ദി സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് അൺ ബോൺ ചിൽഡ്രൻ അംഗമായ ഡോ. അന്തോണി മക്കാർത്തി ഗവേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് പറഞ്ഞു. പുതിയ ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഭ്രൂണഹത്യ അനുമതി നല്‍കുന്ന സമയപരിധിയെ പറ്റിയുളള ചർച്ചകൾ നിയമനിർമ്മാണ സഭയിൽ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »