India - 2025

കൊറോണ വൈറസ്: കത്തോലിക്ക ആതുരാലയങ്ങള്‍ക്കു നിര്‍ദ്ദേശവുമായി കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍

30-01-2020 - Thursday

കൊച്ചി: ലോകത്തില്‍ അഞ്ചോളം രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ളതും മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതുമായ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരേ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും പ്രതിരോധ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി സഹകരിക്കാന്‍ എല്ലാ കത്തോലിക്കാ ആതുരാലയങ്ങളോടും കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ആഹ്വാനം ചെയ്തു. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി ഹെല്‍ത്ത് കമ്മീഷന്റെയും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെയും ഭാരവാഹികളുടെ അടിയന്തര യോഗത്തില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി.

പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും ജനങ്ങളുടെ പുനരധിവാസത്തിലും നിപ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെയും സഭയും സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതുപോലെ കൊറോണ വൈറസ് രോഗത്തിന്റെ ഭയത്തില്‍ കഴിയുന്നവരുടെ ഭയം അകറ്റുന്നതിനും അവരുടെ സുരക്ഷയ്ക്കും എല്ലാ കത്തോലിക്കാ ആതുരാലയങ്ങളും ആതുരശുശ്രൂഷകരും പ്രവര്‍ത്തനസജ്ജരായിരിക്കണമെന്ന് യോഗം ഓര്‍മിപ്പിച്ചു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ നിര്‍ദേശ പ്രകാരം കൂടിയ യോഗത്തില്‍ പിഒസി ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപേട്ട, ചായ് കേരള പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പില്‍, സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍, ട്രഷറര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »