India - 2025
പിഒസിയില്‍ കെസിവൈഎം സംസ്ഥാന സംയുക്ത സിന്‍ഡിക്കറ്റ് യോഗം
05-02-2020 - Wednesday
കോട്ടയം: മാറി വരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ യുവജനങ്ങള്‍ വെല്ലുവിളികള്‍ നേരിട്ട് മുന്നോട്ടു പോകുവാന്‍ സന്നദ്ധരാവണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പിഒസിയില്‍ നടന്ന കെസിവൈഎം സംസ്ഥാന സംയുക്ത സിന്‍ഡിക്കറ്റ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിവൈഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് എത്തിക്കുന്നതിനും യൂണിറ്റ്തലം മുതലുള്ള ഏകോപനം സുഗമമാക്കുന്നതിനായി കെസിവൈഎം സംസ്ഥാന സമിതി രൂപീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനും അദ്ദേഹം പ്രകാശനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ 2020 വര്‍ഷത്തെ സംസ്ഥാന ഭാരവാഹികള്‍ ചുമതലയേല്‍ക്കുകയും 2020 വര്‍ഷത്തെ സംസ്ഥാന സിന്‍ഡിക്കറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു. 2019 വര്‍ഷത്തില്‍ കെസിവൈഎം സംസ്ഥാനസമിതിയെ നയിച്ച ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, സിറിയക് ചാഴികാടന്‍, ജെയ്‌സന്‍ ചക്കേടത്ത്, ലിമിന ജോര്‍ജ്, ലിജീഷ് മാര്‍ട്ടിന്‍, അനൂപ് പുന്നപ്പുഴ, അബിനി പോള്‍, സിബിന്‍ സാമുവല്‍, ഡെനിയ സിസി ജയന്‍, സിസ്റ്റര്‍ റോസ് മെറിന്‍ എന്നിവര്‍ പ്രസംഗിച്ചു.
![](/images/close.png)