India - 2025
'പ്രതിസന്ധികളില്‍ തന്റെ ജനത്തെ തള്ളിക്കളയുന്നവനല്ല ദൈവം'
11-02-2020 - Tuesday
മാരാമണ്‍: പ്രതിസന്ധികളുടെ മധ്യത്തില്‍ ഏകാന്തമായ പ്രാര്‍ത്ഥനകളിലൂടെ ദൈവത്തോട് അഭിപ്രായം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും വേണമെന്നും പ്രതിസന്ധികളില്‍ തന്റെ ജനത്തെ തള്ളിക്കളയുന്നവനല്ല ദൈവമെന്നും ഓസ്‌ട്രേലിയയിലെ ആംഗ്ലിക്കന്‍ ബിഷപ്പ് കെയ്‌മേരി ഗോള്‍ഡ്‌സ് വര്‍ത്തി. മാരാമണ്‍ കണ്വറന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അവര്‍. ജീവിത രൂപാന്തരത്തിന് ദൈവിക കരങ്ങളില്‍ നാം സ്വയം സമര്‍പ്പിതരാകണമെന്നും വ്യക്തികളിലും സമൂഹത്തിലും ഉണ്ടാകുന്ന രൂപാന്തരത്തിലൂടെയാണ് ദൈവത്തിന്റെ സ്‌നേഹം ഹൃദയങ്ങളില്‍ പതിയേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
ദൈവ ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ കുരിശാണ്. തന്റെ ഏകജാതനെ നല്‍കി ലോകത്തെ ദൈവം വീണ്ടെടുത്തതും ദൈവസ്‌നേഹം വെളിപ്പെടുന്നതും കുരിശിലാണ്. ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം കുരിശിലെ സ്‌നേഹത്തിനു മുന്പില്‍ അലിഞ്ഞുപോകുന്നതാണ് കണ്ടുവരുന്നത്. ആദിമ സമൂഹം മുതല്‍ക്കേ കുരിശിലെ ഒരുമയുടെ സ്‌നേഹത്തിലാണ് ക്രൈസ്തവ സമൂഹം വളര്‍ന്നുവന്നത്. സഭകളുടെ ഐക്യവും വിശ്വാസവും ദൈവം ക്രിസ്തുവിലൂടെ ലോകത്തിനു നല്‍കിയ സ്‌നേഹത്തിലൂടെ മാത്രമേ പൂര്‍ണമാകുകയുള്ളൂ. ഇതു ലോകത്തിനു മുന്പില്‍ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വമാണ് സഭയ്ക്കുള്ളതെന്നും കെയ്‌മേരി അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)