News - 2024

ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച് മാലി പ്രസി‍ഡന്‍റ്

സ്വന്തം ലേഖകന്‍ 14-02-2020 - Friday

വത്തിക്കാന്‍ സിറ്റി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ പ്രസിഡന്‍റ് ഇബ്രാഹിം ബൗബക്കാര്‍ കെയ്ത്താ വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഫെബ്രുവരി 13 വ്യാഴാഴ്ച, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ ഓഫിസില്‍വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. മാലി ഇന്നു നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മതമൗലിക വാദത്തില്‍നിന്നും ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്നും ഉടലെടുത്തതാണെന്ന് പ്രസിഡന്‍റ് കെയ്ത്താ തുറന്നു പങ്കുവച്ചതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു.

ഭക്ഷ്യക്ഷാമം, കുടിയേറ്റ പ്രതിഭാസം, സുരക്ഷ എന്നീ വിഷയങ്ങളിലും ഇരുവരും ചര്‍ച്ചകള്‍ നടത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന്, പ്രസിഡന്‍റ് കെയ്ത്താ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് പോള്‍ ഗല്ലാഘറുമായും മാലി പ്രസിഡന്‍റ് ചര്‍ച്ച നടത്തി. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ മാലിയുടെ ആകെ ജനസംഖ്യയുടെ 95%വും മുസ്ലിം മതത്തെ പിന്തുടരുന്നവരാണ്. രാജ്യത്തു 2% മാത്രമാണ് ക്രൈസ്തവ ജനസംഖ്യ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »