News - 2025
എതിര്‍പ്പ് വകവെയ്ക്കാതെ ദയാവധത്തിനു ജര്‍മ്മന്‍ സുപ്രീം കോടതിയുടെ അനുമതി
സ്വന്തം ലേഖകന്‍ 27-02-2020 - Thursday
ബെര്‍ലിന്‍: പ്രോലൈഫ് പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ശക്തമായ എതിര്‍പ്പ് വകവെയ്ക്കാതെ ജര്‍മ്മനിയില്‍ ദയാവധത്തിനു സുപ്രീം കോടതിയുടെ അനുമതി. അസിസ്റ്റഡ് സൂയിസൈഡ് പോലുള്ള ദയാവധത്തിന്റെ വകഭേദങ്ങള്‍ നിരോധിക്കുന്ന വകുപ്പ് ജര്‍മ്മന്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കിയാണ് ജര്‍മ്മനിയിലെ കാള്‍സ്റൂ ആസ്ഥാനമായുള്ള പരമോന്നത കോടതിയുടെ വിധി. കോടതിയുടെ ഫുള്‍ ബഞ്ചിന്റെ ഉത്തരവോടെ ജര്‍മ്മന്‍ നിയമ വ്യവസ്ഥയിലെ 217ാം ഖണ്ഡിക അസാധുവായി. വിധിക്കെതിരെ കടുത്ത എതിര്‍പ്പുമായി ജര്‍മ്മന്‍ കത്തോലിക്ക സഭ രംഗത്തുവന്നിട്ടുണ്ട്.
ജീവന്റെ സംരക്ഷണത്തിന് വേണ്ടി കോടതി നിലകൊള്ളണമെന്നും പുതിയ ഉത്തരവ് വേദനാജനകമാണെന്നും ബെര്‍ലിന്‍ ആര്‍ച്ച് ബിഷപ്പ് ഹെയ്നര്‍ കൊച്ച് പ്രതികരിച്ചു. ഡോക്ടറുടെ സഹായത്തോടെയുള്ള ദയാവധം ഫിസിഷ്യന്‍ അസിസ്റ്റഡ് സൂയിസൈഡിനെതിരെ ജര്‍മ്മന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തുണ്ട്. ജര്‍മ്മനിയെ കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളായ നെതര്‍ലാന്‍റ്സ്, ബെല്‍ജിയം, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ ചില പ്രത്യേക സാഹചര്യത്തില്‍ ദയാവധത്തിന് അനുമതിയുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക