News - 2025
ക്രൈസ്തവരെ ആക്രമിച്ച് ഇസ്ലാമിക തീവ്രവാദികള്‍ യുദ്ധത്തിന് കോപ്പ് കൂട്ടുന്നു: നൈജീരിയന്‍ മന്ത്രി
സ്വന്തം ലേഖകന്‍ 29-02-2020 - Saturday
അബൂജ: ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ വഴി മതയുദ്ധത്തിന് കോപ്പ് കൂട്ടുന്നതായി നൈജീരിയന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രി. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലെ ജിഹാദി ഗ്രൂപ്പുകള്‍ ക്രൈസ്തവരെ തുടരെ തുടരെ ആക്രമിക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി ലായി മൊഹമ്മദ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വെളിപ്പെടുത്തി. രാജ്യത്തെ വിഭജിക്കുവാനും ദുര്‍ബ്ബലപ്പെടുത്തുവാനുമുള്ള കലാപകാരികളുടെ നീക്കത്തിനിരയാവരുതെന്ന് അദ്ദേഹം മതനേതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഒരു പ്രത്യേക പദ്ധതിയുമായി അവര്‍ ക്രൈസ്തവരെയും ക്രിസ്ത്യന്‍ ഗ്രാമങ്ങളേയും ലക്ഷ്യം വെച്ചു കഴിഞ്ഞു. രാജ്യത്തെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു മതയുദ്ധത്തിനാണവര്‍ ലക്ഷ്യം വെക്കുന്നത്. ഉദാഹരണമായി നിരവധി സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുകൂല സംഘടന 10 ക്രിസ്ത്യാനികളെ ശിരച്ഛേദം ചെയ്തതും, ഒരാളെ വെടിവെച്ച് കൊന്നതും, ജനുവരിയില്‍ ബൊക്കോഹറാം, ക്രിസ്ത്യന്‍ അസോസിയേഷന്റെ ചെയര്‍മാനെ കൊലപ്പെടുത്തിയതും വടക്ക് ഭാഗത്തെ ക്രിസ്ത്യന്‍ ഗ്രാമങ്ങളിലെ തീവ്രവാദി ആക്രമണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹ്യുമാനിറ്റേറിയൻ എയിഡ് റിലീഫ് ട്രസ്റ്റ്, 'യുവർ ലാൻഡ് ഓർ യുവർ ബ്ലഡ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2019 നൈജീരിയയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് ആയിരത്തോളം ക്രൈസ്തവരാണ്. അതേസമയം നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവ് സംഭവമാണെങ്കിലും മാധ്യമങ്ങള്‍ നിശബ്ദത തുടരുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക