News - 2024

പാപ്പയുടെ കാല്‍ തൊട്ടുള്ള അപേക്ഷയുടെ പ്രതിഫലനം? സുഡാനില്‍ ഐക്യ സർക്കാര്‍

സ്വന്തം ലേഖകന്‍ 02-03-2020 - Monday

സുഡാനിലെ ഭരണപക്ഷ പ്രതിപക്ഷ നേതാക്കളുടെ മുന്നില്‍ മുട്ടുകുത്തി പാദങ്ങൾ ചുംബിച്ചുകൊണ്ട് പാപ്പ നടത്തിയ സമാധാന അഭ്യര്‍ത്ഥന ഫലപ്രാപ്തിയിലേക്ക്. പരസ്പരം ക്ഷമിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ആഹ്വാനം ചെയ്ത് പാപ്പ നടത്തിയ സമാധാന ആഹ്വാനം 10 മാസങ്ങൾക്കിപ്പുറം ഫലപ്രാപ്തിയിലേക്ക് നീങ്ങിയെന്ന് വ്യക്തമാക്കി കൊണ്ട് ഭിന്നിച്ചു നിന്ന വിഭാഗങ്ങൾ ഒന്ന് ചേർന്ന് ഐക്യ സർക്കാരിനു രൂപം കൊടുത്തിരിക്കുകയാണ്. പുതിയ സർക്കാരിന് എല്ലാവിധ ആശംസകൾ നേർന്നു കൊണ്ട് സൗത്ത് സുഡാനിലെ മെത്രാന്മാർ രംഗത്തെത്തി. പുതിയ സർക്കാരിന്റെ രൂപീകരണത്തിന് പിന്നില്‍ മാര്‍പാപ്പയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ആഗോള തലത്തില്‍ നിരീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പരസ്പരമുള്ള പോരാട്ടം മറന്ന്‍ പ്രാർത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിയൊരുക്കാന്‍ വത്തിക്കാൻ സെക്രട്ടറിയേറ്റും കാന്‍റര്‍ബറി ആർച്ച് ബിഷപ്പിന്‍റെ ഓഫീസും ചേർന്നു സുഡാന്‍ നേതാക്കള്‍ക്കു വേണ്ടി ധ്യാനം സംഘടിപ്പിച്ചിരിന്നു. ധ്യാനത്തിന് ഒടുവില്‍ ഭരണപക്ഷ പ്രതിപക്ഷ നേതാക്കളുടെ മുന്നില്‍ മുട്ടുകുത്തി പാദങ്ങൾ ചുംബിച്ചുകൊണ്ട് പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തി. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴി തെളിയിച്ചിരിന്നു. അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പയും ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും സുഡാന്‍ ഉടന്‍ സന്ദര്‍ശിക്കുമെന്ന സൂചനയും സജീവമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »