News - 2025
വത്തിക്കാനിലെ ജീവനക്കാര്‍ക്കായി പൊതു അധികാരി സഭ
11-03-2020 - Wednesday
റോം: വത്തിക്കാനിലെ ജീവനക്കാര്‍ക്കായി പൊതു അധികാരി സഭ രൂപീകരിക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചതായി പരിശുദ്ധ സിഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം. വത്തിക്കാന്‍ സാമ്പത്തിക സമിതിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാര്‍ക്സും റോമന്‍കൂരിയ നനവീകരണത്തിന് പാപ്പായ്ക്ക് സഹായമേകുന്ന പ്രത്യേക കര്‍ദ്ദിനാള്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസകര്‍ റോഡ്രീഗസ് മരദ്യാഗയും മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന്‍റെ വെളിച്ചത്തിലാണ് ഈ തീരുമാനം. വത്തിക്കാനുമായി ബന്ധമുള്ള വിവിധ ഓഫീസുകള്‍, സംഘടനകള്‍ തുടങ്ങിയവയുമായുള്ള ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ കൂട്ടായ്മയുടെ ഉത്തരവാദിത്വം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക