News - 2025
വിരമിച്ച സേലം ബിഷപ്പ് ഇനി സഹവികാരിയായി സേവനം ചെയ്യും
സ്വന്തം ലേഖകന്‍ 11-03-2020 - Wednesday
ചെന്നൈ: സേലം രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ, സഹ വികാരിയായി ഇനി സേവനമനുഷ്ഠിക്കും. 19 വർഷത്തെ ഇടയ ശുശ്രൂഷയ്ക്കുശേഷം ഇക്കഴിഞ്ഞ മാർച്ച് 9 തിങ്കളാഴ്ചയാണ് 68 വയസ്സുള്ള ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ രാജിയെ തുടര്‍ന്നു സഹ വികാരിയായി സേവനമനുഷ്ഠിക്കുവാന്‍ തീരുമാനിച്ചത്. സേലത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാർപൂരിലെ അന്നായ് വേളാങ്കണ്ണി ദേവാലയത്തിലാണ് അദ്ദേഹം ഇനി സേവനമനുഷ്ഠിക്കുക.
മാർച്ച് 11 ന് അദ്ദേഹം ഭദ്രാസന മന്ദിരത്തിൽ നിന്നും താമസം മാറ്റി. ബിഷപ്പ് ഹൗസിലെ വിടവാങ്ങൽ ചടങ്ങുകൾക്ക് ശേഷം സ്വന്തം മോട്ടോർ ബൈക്ക് ഓടിച്ചാണ് ബിഷപ്പ് വേളാങ്കണ്ണി സബ്സ്റ്റേഷൻ പള്ളിയില്‍ എത്തിച്ചേര്‍ന്നത് എന്നതും ശ്രദ്ധേയമാണ്. സാധാരണക്കാരുടെ ബിഷപ്പ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ലളിത ജീവിതമാണ് നയിച്ചിരിന്നത്. ബിഷപ്പായിരുന്നപ്പോൾ സൈക്കിളിലും ബൈക്കിലുമാണ് അടുത്തുള്ള കൂട്ടായ്മകളിലേക്കു പോയിരുന്നത്. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും മൂന്ന് ബിരുദാനന്തര ബിരുദങ്ങളും വിവിധ വിഷയങ്ങളിൽ അഞ്ച് മാസ്റ്റർ ഡിപ്ലോമകളും നേടിയ അദ്ദേഹം ദേശീയ ലത്തീന്‍ മെത്രാന്‍ സമിതിയുടെ സുവിശേഷവത്ക്കരണ സമിതിയുടെ ചെയർമാനായും സേവനം ചെയ്തിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക