Life In Christ - 2025

കൊറോണ ഭയന്ന് വിശുദ്ധ കുര്‍ബാന മുടക്കില്ല, മുന്‍കരുതല്‍ വേണം: നിലപാട് വ്യക്തമാക്കി പോര്‍ട്ട്‌ലാന്റ് മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 13-03-2020 - Friday

പോര്‍ട്ട്‌ലാന്‍റ്: കൊറോണ വൈറസ് ബാധയെ ഭയന്ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനകളില്‍ യാതൊരു മുടക്കവും വരുത്തില്ലെന്ന് അമേരിക്കയിലെ തീരദേശ സംസ്ഥാനമായ ഓറിഗോണിലെ പോര്‍ട്ട്‌ലാന്റ് അതിരൂപതയുടെ മെത്രാപ്പോലീത്ത അലെക്സാണ്ടര്‍ സാംപിള്‍. വിശുദ്ധ കുര്‍ബാന റദ്ദാക്കുന്നതിന് പകരം കൂടുതല്‍ ബലിയര്‍പ്പിച്ചുകൊണ്ട് ഒരുമിച്ചു ഒത്തുചേരുന്നവരുടെ എണ്ണം കുറക്കുവാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ മെത്രാപ്പോലീത്ത ഇടവകകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓറിഗോണ്‍ ഗവര്‍ണര്‍ കേറ്റ് ബ്രൌണ്‍ ഇരുനൂറു പേരില്‍ കൂടുതല്‍ ഒരുമിക്കുന്ന പൊതു പരിപാടികള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് അതിരൂപതയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മെത്രാപ്പോലീത്ത രംഗത്തെത്തിയത്.

‘ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും പരമോന്നതിയും വിശുദ്ധ കുര്‍ബാനയാണ്. വീണ്ടെടുപ്പ്, ദൈവവചനത്താലുള്ള പരിപോഷണം, യേശുവിന്റെ തിരുശരീര രക്തങ്ങളുടെയും ആത്മാവിന്റേയും ദിവ്യത്വത്തിന്റേയും സ്വീകരണം നമുക്ക് അനുഭവഭേദ്യമാകുന്നത് ദിവ്യബലി അര്‍പ്പണത്തിലൂടെയാണ്’. ആര്‍ച്ച്ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച ചില മുന്‍കരുതലുകളും മെത്രാപ്പോലീത്ത പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അറുപത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍, എത്ര നിസാരമാണെങ്കില്‍ പോലും ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍, പ്രതിരോധ ശേഷിയില്‍ കുറവുള്ളവര്‍ എന്നിവര്‍ ഏപ്രില്‍ 8 വരെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാതിരിക്കുന്നതായിരിക്കും ഉചിതമെന്ന്‍ മെത്രാപ്പോലീത്ത പറഞ്ഞു. കുറച്ച് ആളുകള്‍ ഉള്ള ദേവാലയങ്ങളിലേക്ക് കൂടുതല്‍ പേരെ പറഞ്ഞു വിടുവാന്‍ പുരോഹിതര്‍ ശ്രമിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »