Life In Christ
മല മുകളിൽ നിന്ന് ദിവ്യകാരുണ്യ ആശീർവ്വാദവുമായി ഫ്രഞ്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 18-03-2020 - Wednesday
ടോളന്‍: കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിലെ ടോളനിലെ മലമുകളിൽ നിന്ന് ദിവ്യകാരുണ്യ ആശീർവ്വാദം നൽകിക്കൊണ്ട് ഫ്രഞ്ച് ബിഷപ്പ്. ഇന്നലെ ഉച്ചയോടെ കൂടിയാണ് ടോളൻ നഗരത്തിൽ നിന്ന് 584 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മോണ്ട് ഫാറോൺ മലമുകളിൽ നിന്ന് ബിഷപ്പ് ദിവ്യകാരുണ്യ ആശീർവ്വാദം നൽകിയത്.
തെക്കേ ഫ്രാൻസിലെ ഫ്രേജസ്-ടോളൻ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഡൊമിനിക് റെ ദിവ്യകാരുണ്യമുയര്‍ത്തി നഗരത്തെ ആശീര്‍വ്വദിക്കുകയായിരിന്നു. ബിഷപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഫ്രാൻസിൽ 7730 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 175 പേർ മരണമടഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക