News - 2025

ബ്രിട്ടനിൽ ദിവ്യബലിയിലെ പൊതുജന പങ്കാളിത്തം ഒഴിവാക്കാന്‍ തീരുമാനം

സ്വന്തം ലേഖകൻ 18-03-2020 - Wednesday

ലണ്ടൻ: മാർച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ബ്രിട്ടനിലെ ദേവാലയങ്ങളിൽ വിശുദ്ധ കുര്‍ബാനയിലെ പൊതു ജന പങ്കാളിത്തം ഒഴിവാക്കാന്‍ ദേശീയ മെത്രാൻ സമിതിയുടെ തീരുമാനം. എന്നാൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി നിശ്ചിത സമയങ്ങളിൽ ദേവാലയം തുറന്നിടും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് നിർദ്ദേശിച്ച നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം. അതേസമയം വൈദികര്‍ വ്യക്തിഗത വിശുദ്ധ കുര്‍ബാന അര്‍പ്പണം തുടരും. പൊതു ജന പങ്കാളിത്തം ഒഴിവാക്കിയ തീരുമാനം തുടർച്ചയായി പുനഃപരിശോധിക്കുമെന്നും, അതുവരെ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം എന്ന സഭയുടെ കല്പനയിൽ നിന്നും വിശ്വാസികളെ ഒഴിവാക്കിയിരിക്കുന്നതായും സഭാനേതൃത്വം അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »