India - 2025
തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ഐസോലേഷനില്‍
സ്വന്തം ലേഖകന്‍ 21-03-2020 - Saturday
കണ്ണൂര്‍: തലശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ഐസോലേഷനില്‍. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ അദ്ദേഹം സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിഷപ്പ് ഹൌസില്‍ ഐസോലേഷനില്‍ തുടരുവാന്‍ തീരുമാനിക്കുകയായിരിന്നു. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ സഹചാരിയായിരിന്ന ആര്‍ച്ച് ബിഷപ്പിന്റെ സെക്രട്ടറിയായ വൈദികനും സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്.
നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും ഗവണ്‍മെന്‍റ് നല്‍കുന്ന നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായി സഹകരിക്കുകയാണെന്നും ബിഷപ്പ് ഹൌസില്‍ സേവനം ചെയ്യുന്ന വൈദികരോട് നേരിട്ടു സമ്പര്‍ക്കമില്ലെന്നും ഫോണ്‍ വഴിയാണ് അവരുമായി ബന്ധപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പിന്റെ വീഡിയോ കണ്ണൂര്‍ ജില്ല കളക്ട്രേറ്റിലെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Pravachaka Sabdam on