News - 2025
കൊറോണയെ പ്രതിരോധിക്കുവാന്‍ നടപടികളുമായി കാരിത്താസ് ഇന്ത്യയും
23-03-2020 - Monday
ന്യൂഡല്‍ഹി: രാജ്യത്തുടനീളം പടരുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിരോധിക്കുവാന്‍ ശക്തമായ നടപടികളുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഭാരത വിഭാഗവും. ദേശീയ തലത്തില്‍ അടിയന്തര യോഗം സംഘടിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നമെന്നും ഇതിനായി അടിയന്തര ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി പറഞ്ഞു. ഒറ്റപ്പെട്ട സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്നവര്‍ക്കിടയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.